Posted On
date_range Updated On
date_range ക്യാപ്റ്റൻ ചിത്രീകരിച്ചതിങ്ങനെ...
ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരം വി.പി സത്യന്‍റെ ജീവിതം പറയുന്ന ചിത്രം 'ക്യാപ്റ്റെൻറ മേക്കിങ് വിഡിയോ പുറത്തിറങ്ങി. നവാഗതനായ പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വി.പി. സത്യനായി ജയസൂര്യയാണ് വേഷമിട്ടത്. സത്യന്‍റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിച്ചത്. ചിത്രം പ്രദർശന വിജയം നേടി മുന്നേറുകയാണ്.
ഗുഡ്വിൽ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ടി.എൽ. ജോർജ് ആണ് ചിത്രം നിർമിക്കുന്നത്. തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വർഗീസ് രാജാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.