Posted On
date_range Updated On
date_range മറഡോണയിലെ ഫ്ലാറ്റ് സെറ്റിട്ടത്; മേക്കിങ് വീഡിയോ കാണാം
ടൊവിനോ തോമസ് നായകനായി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മറഡോണയുടെ മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു. ചിത്രത്തിെൻറ പോസ്റ്ററിലടക്കം കാണിച്ച ടൊവിനോയുെട ഫ്ലാറ്റ് വെറും സെറ്റ് മാത്രമായിരുന്നുവെന്ന് മേക്കിങ് വീഡിയോയിലൂടെ അണിയറക്കാർ പുറത്തുവിട്ടിരിക്കുകയാണ്.
വിഷ്ണു നാരായൺ സംവിധാനം ചെയ്ത ചിത്രത്തിെൻറ രചന കൃഷ്ണ മൂർത്തിയുടേതാണ്. പുതുമുഖം ശരണ്യയാണ് നായകയായെത്തുന്നത്. ചെമ്പൻ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാറാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.