Posted On
date_range Updated On
date_range കുഞ്ഞാലിമരക്കാറിൽ സഹസംവിധായകനാകും; ശേഷം തന്‍റെ മോഹൻലാൽ ചിത്രം -മേജർ രവി
പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറിൽ താൻ സഹസംവിധായകനാകുമെന്ന് മേജർ രവി. പ്രിയദർശൻ തന്‍റെ ഗുരു കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിമരക്കാറിന് ശേഷം താൻ മോഹൻലാലിനെ നായകനാക്കി ചിത്രമൊരുക്കും. ആറാം തമ്പുരാൻ പോലെ നാടൻ സിനിമായാകും അത്. ഒന്നുരണ്ട് കഥകൾ മനസ്സിലുണ്ടെന്നും മേജർ രവി ഫേസ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.
രണ്ട് കഥകളാണ് മോഹൻലാലിനെ നായകനാക്കി ചെയ്യാൻ ആലോചിക്കുന്നത്. കഥ പൂർത്തിയാക്കിയെന്നും തിരക്കഥാജോലികൾ ബെന്നി പി നായരമ്പലത്തെ ഏല്‍പ്പിച്ചെന്നും മേജർ രവി അറിയിച്ചു.
നിലവിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ. അതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ അഭിനയിക്കും. പ്രിയദർശന്‍റെ ബിഗ്ബജറ്റ് ചിത്രം കുഞ്ഞാലിമരക്കാർ കൂടി പൂർത്തിയാക്കിയ ശേഷമേ മേജർ രവി ചിത്രം ആരംഭിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.