ത്രിബിൾ സ്ട്രോങ്; മധുരരാജയുടെ മാസ് ടീസർ

പുലിമുരുകന്​ ശേഷം സംവിധായകൻ വൈശാഖ്​ ഒരുക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജയുടെ ടീസർ പുറത്തിറങ്ങി. പോക്കിരിരാ ജയുടെ രണ്ടാം ഭാഗമായെത്തുന്ന ചിത്രത്തിൽ തമിഴ്​ സിനിമയിലെ മുൻനിര താരം ജയ്​യും പ്രധാന വേഷത്തിലെത്തുന്നുണ്ട്​.

Full View

ജഗപതി ബാബുവാണ്​ വില്ലനായി അഭിനയിക്കുന്നത്​. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍.

കംപ്ലീറ്റ്​ മാസ്​ മസാല ചിത്രമായ മധുരരാജക്ക്​സംഘട്ടനമൊരുക്കുന്നത്​ പീറ്റർ ഹെയ്​നാണ്​.​ ഷാജി കുമാറാണ് ഛായാഗ്രഹണം, സംഗീതം ഗോപി സുന്ദര്‍, ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Tags:    
News Summary - Madhura Raja Official Teaser Mammootty-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.