Posted On
date_range Updated On
date_range ‘പിണറായി വിജയൻ പ്രധാനമന്ത്രി ആയ ശേഷമേ അഭിനയരംഗത്ത് തുടരൂ’; വ്യാജ പ്രചരണത്തിനെതിരെ മാലാ പാർവതി
തിരുവനന്തപുരം: ഫേസ്ബുക്കിൽ തന്‍റെ പേരിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ നടി മാലാ പാർവതി. ‘സഖാവ് പിണറായി വ ിജയൻ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയരംഗത്ത് തുടരുകയുള്ളൂ എന്ന് സിനിമാതാരം മാലാ പാർവതി’ എന്ന പോസ്റ്ററിനെതിരെയാണ് നടി രംഗത്തു വന്നത്.
യുവത എന്ന പേജിലാണ് പോസ്റ്റർ വന്നതെന്ന് മാല പാർവതി പറയുന്നു. താൻ പറയാത്ത കാര്യങ്ങളാണിതെന്നും ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും നടി വ്യക്തമാക്കി. വ്യാജപ്രചാരണങ്ങളും അശ്ലീലവർഷവും കൊണ്ട് നിലപാട് മാറുമെന്ന് ആരും കരുതേണ്ടെന്നും ഇതുസംബന്ധിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മാലാ പാർവതി വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.