ഇതാ ലൂസിഫറിലെ നായകനും നായികയും...

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'ലൂസിഫറി'ലെ നായികയുടെയും നായികന്‍റെയും ലുക്ക് പുറത്ത്. ലൂസിഫറിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ‘ചിത്രത്തിലെ നായകനും നായികയും, ചിത്രത്തിന് കടപ്പാട് പൃഥ്വിരാജ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. മോഹൻലാലും മഞ്ജുവും ഇരിക്കുന്ന ചിത്രമാണിത്.

നേരത്തെയും ലൂസിഫർ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ചിത്രം ആന്‍റണി പെരുമ്പാവൂരിനാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്.

രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ 'കമ്പനി'യിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്‌ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.


Full View
Tags:    
News Summary - Lucifer Hero and Heroine-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.