ലൂസിഫറിലെ 27ാമൻ എത്തി; സയിദ്​ മസൂദായി പൃഥ്വിരാജ്

​പൃഥ്വിരാജ്​ സംവിധാനം ചെയ്യുന്ന മോഹൻലാലിൻെറ ഏറ്റവും പ്രതീക്ഷയേറിയ ചിത്രമാണ്​ ലൂസിഫർ. ഈയിടെയായി ലൂസിഫർ ശ്ര ദ്ധ നേടിയത്​ അതിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകളിലൂടെയായിരുന്നു. മോഹൻലാൽ മുതൽ കലാഭവൻ ഷാജോൺ വരെയുള്ള 26 പേരുട െ ക്യാരക്​ടർ പോസ്​റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ഓളമാണുണ്ടാക്കിയത്​. എന്നാൽ 27ാമൻ ഒരു സർപ്രൈസ്​ ആയിരിക്കുമെന ്ന്​ അണിയറക്കാർ അറിയിച്ചിരുന്നു.

മമ്മൂട്ടി, വിജയ്​ സേതുപതി, സൂര്യ എന്നിവർക്കൊപ്പം സംവിധായകൻ പൃഥ്വിരാജിൻെറ പേരും അരാധകർ 27ാമനായി ഉൗഹിച്ചിരുന്നു. എന്നാൽ ഒടുവിൽ നടൻ പൃഥിരാജ്​ തന്നെ 27ാമൻെറ പോസ്റ്റർ പുറത്തുവിട്ടു. അദ്ദേഹം തന്നെ അവതരിപ്പിക്കുന്ന സയിദ്​ മസൂദ്​ എന്ന കഥാപാത്രമാണ്​ ലൂസിഫർ ക്യാരക്​ടർ പോസ്റ്ററിൽ ഒടുവിലായി എത്തിയത്​. പൃഥ്വിയെ കൂടാതെ മഞ്ജു വാര്യർ, ഇന്ദ്രജിത്ത്​ സുകുമാരൻ, ടൊവിനോ തോമസ്​ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​.

Full View
Tags:    
News Summary - lucifer character posters-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.