Posted On
date_range Updated On
date_range ആളൊരു കിളി പോയ ഐറ്റമാണ്; ലൂക്ക ട്രെയിലർ
ടൊവീനോ നായകനാകുന്ന പുതിയ ചിത്രം ലൂക്കയുടെ ഫസ്റ്റ് ലുക്ക് ട്രെയിലർ പുറത്തിറങ്ങി. അഹാന കൃഷ്ണയാണ് നായിക. നവാഗതന ായ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കലാകാരനും ശിൽപ്പിയുമായ ലൂക്കായുടെ കഥ പറുന്ന ചിത്രത്തിൽ ലൂക്കയായി ടൊവീനോയും നിഹാരികയായി അഹാനയും വെള്ളിത്തിരയിൽ എത്തുന്നു.
തലൈവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വൽസൻ, നിതിൻ ജോർജ് എന്നിവരും ചിത്രത്തിലുണ്ട്. അരുണിനൊപ്പം മൃദുൽ ജോർജും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സംഗീതം: സൂരജ് എസ്. കുറുപ്പ്. ഛായാഗ്രഹണം: നിമിഷ് രവി. വിതരണം: സെഞ്ചുറി ഫിലിംസ്. പ്രിന്‍റു ഹുസൈനും ലിന്‍റോ തോമസും ചേർന്നാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.