Posted On
date_range Updated On
date_range ‘ലവ് ആക്ഷൻ ഡ്രാമ’യുമായി നയൻതാരയും നിവിനും:സംവിധാനം ധ്യാൻ ശ്രീനിവാസൻ VIDEO
നയൻതാര വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായികയായാണ് നയൻതാരയുടെ വരവ്. ‘ലവ് ആക്ഷൻ ഡ്രാമ’ എന്നാണ് ചിത്രത്തിന്റെ പേര്.
ശ്രീനിവാസനും പാർവതിയും അഭിനയിച്ച വടക്കുനോക്കി യന്ത്രം ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും എത്തുന്നത് ദിനേശൻ ആയി നിവിൻ പോളിയായെത്തുമ്പോൾ ശോഭയായി നയൻതാരയും പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.