Posted On
date_range Updated On
date_range ഒമ്പത് വർഷങ്ങൾക്ക് ശേഷം മലർവാടി ടീം വീണ്ടും പുതിയ ലുക്കിൽ
നിവിൻ പോളി ഉൾപ്പടെ മലയാള സിനിമക്ക് മികച്ച നടൻമാരെ സമ്മാനിച്ച സിനിമയാണ് മലർവാടി ആർട്സ് ക്ലബ്. വിനീത് ശ്രീനീവാ സന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയവർ ഇന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ടുകൊണ്ട് മുന്നേറുകയാണ്. പുതിയ ലുക്കിൽ മലർവാടി ടീമിനെ കണ്ട ത്രില്ലിലാണ് ആരാധകർ.
വിനീത് ശ്രീനിവാസന്റെ സഹോദരൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമയിലാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്. നയന്‍താരയാണ് ചിത്രത്തിൽ നായിക. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ലവ് ആക്ഷന്‍ ഡ്രാമ. ഉര്‍വശി, ധന്യ ബാലകൃഷ്ണന്, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാൻ റഹ്മാനാണ് സംഗീതം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.