കൊച്ചി: കടവന്ത്രയിലെ നെയ്ൽ ആർട്ടിസ്ട്രിയെന്ന ബ്യൂട്ടി പാർലറിലുണ്ടായ െവടിവെപ്പിൽ പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിെൻറ മൊഴിയെടുക്കും. നടിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. താരത്തിെൻറ ഇൻറർനെറ്റ് കോളുകളെ കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
കേസ് സംബന്ധിച്ച വിവരങ്ങൾ മുംബൈ പൊലീസിന് കൈമാറുമെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് ലീന മരിയ പോളിന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിെൻറ ചുവടുപിടിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ട് പോകുന്നത്. 25 കോടി ആവശ്യപ്പെട്ടാണ് ലീനക്ക് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിൽ നിന്നാണ് സന്ദേശം ലഭിച്ചത്.
ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ലീനയുടെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലിർ വെടിവെപ്പുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.