Posted On
date_range Updated On
date_range ആനക്കാട്ടിൽ ചാക്കോച്ചിയായി സുരേഷ് ഗോപി വീണ്ടും; ലേലം 2 എത്തുന്നു
മലയാളത്തിലെ ഹിറ്റ് ചിത്രമായ ലേലത്തിെൻറ രണ്ടാം ഭാഗം വരുന്നു. രഞ്ജി പണിക്കർ ആണ് കഥയും തിരക്കഥയും സംഭാഷണവും സംവിധാനം നിഥിൻ രഞ്ജി പണിക്കർ. സുരേഷ് ഗോപിയാണ് സിനിമയിലെ നായക കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചിയായി വീണ്ടുമെത്തുന്നത്.
രഞ്ജി പണിക്കർ എൻറർടെയിൻമെൻറിെൻറ ബാനറിൽ അദ്ദേഹം തന്നെയാണ് ചിത്രത്തിെൻറ നിർമാണം. ചിത്രത്തിലേക്ക് താരങ്ങളെ തേടിയുള്ള കാസ്റ്റിങ് കോൾ വിളിച്ചിട്ടുണ്ട്.
സിനിമയിൽ നിന്ന് രാഷ്ടീയത്തിലേക്ക് ചുവടുമാറ്റിയ സുരേഷ് േഗാപി വർഷങ്ങളുടെ ഇടവേളക്ക് ശേഷം നായകനായി എത്തുന്ന സിനിമയാണ് ലേലം 2. മമ്മുട്ടി ചിത്രമായ കസബക്ക് ശേഷം നിഥിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ലേലം 2.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.