ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിൽ-ലാൽ

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന ദി​ലീ​പി​നെ ‘അ​മ്മ’​യി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം തി​ടു​ക്ക​ത്തി​ലു​ള്ള​താ​യി​പ്പോ​യെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ൽ. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ടി​മാ​ർ രാ​ജി​വെ​ച്ച​ത് വ്യ​ക്​​തി​പ​ര​മാ​ണ്. രാ​ജി​വെ​ക്കു​ന്ന​തൊ​ക്കെ ഒാ​രോ​രു​ത്ത​രു​ടെ​യും തീ​രു​മാ​ന​മാ​ണ്. അ​തി​നെ​ക്കു​റി​ച്ച് ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ല. 
പ​ക്ഷേ, പെ​ട്ടെ​ന്നു​ണ്ടാ​യ ആ​വേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ദി​ലീ​പി​നെ ‘അ​മ്മ’​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. അ​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 

എ​ന്നാ​ൽ, ദി​ലീ​പി​നെ ‘അ​മ്മ’​യി​ൽ തി​രി​ച്ചെ​ടു​ത്ത​തു​മാ​യി ഉ​ണ്ടാ​യ വി​വാ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​മാ​യ ന​ട​ൻ ജ​യ​സൂ​ര്യ പ​റ​ഞ്ഞു. 
ഒൗ​ദ്യോ​ഗി​ക​മാ​യി പ​റ​യേ​ണ്ട​ത് ‘അ​മ്മ’​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​ണെ​ന്നും ജ​യ​സൂ​ര്യ പ​റ​ഞ്ഞു.

അക്രമിക്കപ്പെട്ട നടിയോടൊപ്പം -ഫെഫ്ക 
അക്രമത്തിനിരയായ നടിക്കൊപ്പമാണ് സംഘടനയെന്ന് ഫെഫ്ക. നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കും വരെ സംഘടനയിലേക്ക് തിരിച്ചെടുക്കില്ലെന്നും സംവിധായകരായ ബി.ഉണ്ണികൃഷ്ണനും രഞ്ജി പണിക്കരും പറഞ്ഞു. 

സംഘടന ഇപ്പോഴും അക്രമത്തെ അതിജീവിച്ച നടിക്കൊപ്പമാണ്. ഫെഫ്കയാണ് ദിലീപിനെ ആദ്യം പുറത്താക്കിയതെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. 

‘അമ്മയുടെ നിലപാട് കേരളത്തിന് അപമാനം –വൃന്ദ കാരാട്ട്

വ​ണ്ടൂ​ർ: സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളു​മാ​യി ‘അ​മ്മ’ സം​ഘ​ട​ന​ക്ക് സം​സ്​​ഥാ​ന​ത്ത്​ എ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ടു​പോ​വാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ ആ​ളെ​യാ​ണ് അ​മ്മ വെ​ള്ള​പൂ​ശി സം​ര​ക്ഷി​ക്കു​ന്ന​ത്.

 ‘ഇ.​എം.​എ​സി​​െൻറ ലോ​കം’ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ർ. വ​ണ്ടൂ​ർ സി​യ​ന്ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
 

 

 

Tags:    
News Summary - lAL STATMENT ON AMMA ISSUE-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.