മലയാളത്തി​െൻറ അമ്മ മുഖം; ലക്ഷ്​മി കൃഷ്​ണ മൂർത്തി അന്തരിച്ചു

ചെന്നൈ: പ്രശസ്​ത നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്​മി കൃഷ്​ണ മൂർത്തി അന്തരിച്ചു. 90 വയസ്സായിരുന്നു. നിരവധി മലയാള സിനിമകളിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ ലക്ഷ്​മി ഇന്ന്​ ഉച്ചക്ക്​ 12 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആ​​​ശുപത്രിയിൽ വെച്ചായിരുന്നു വിടപറഞ്ഞത്​. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്​കാരം ഇന്ന്​ ​ചെന്നൈയിലെ ബസന്ത്​ നഗറിൽ നടക്കും.

കോഴിക്കോട്​ ആകാശവാണിയിൽ അനൗൺസർ കം ആർട്ടിസ്​റ്റായിരുന്ന ലക്ഷ്​മി തിക്കോടിയ​േൻറതുൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ കൂടിയായിരുന്ന ലക്ഷ്​മി ആകാശവാണിയിലെ പ്രഥമ മലയാളം ന്യൂസ്​ റീഡറാണ്​.

പല വാണിജ്യ, സമാന്തര സിനിമകളുടെ ഭാഗമായ ലക്ഷ്​മി അമ്മ വേഷങ്ങളിലെ തന്മയത്വത്തിലൂടെ പ്രേക്ഷകർക്ക്​ പ്രിയങ്കരിയായിരുന്നു.എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്​ത്​ 1986ൽ പുറത്തിറങ്ങിയ ‘പഞ്ചാഗ്​നി’യാണ്​ ആദ്യ സിനിമ. ഷാജി എൻ. കരുണി​​​​െൻറ പിറവി (1988), ജി. അരവിന്ദ​​​​െൻറ വസ്​തുഹാര(1991), കമലി​​​​െൻറ ഇൗ പുഴയും കടന്ന്​(1996), സത്യൻ അന്തിക്കാടി​​​​െൻറ തൂവൽ കൊട്ടാരം(1996) എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.

സംസ്​കാര, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. മധുമോഹ​​​െൻറ സീരിയലുകളിൽ സ്​ഥിരം സാന്നിധ്യമായിരുന്നു. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന അമ്മയായും മുത്തശ്ശിയായും മലയാള പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്​ഠ നേടിയ അഭിനേത്രിയായിരുന്നു ലക്ഷ്​മി.

കോഴിക്കോട്​ ചാലപ്പുറത്ത്​ ചെങ്ങളത്ത്​ ദേവകി അമ്മയുടെയും മുല്ലശ്ശേരി ഗോവിന്ദ മേനോ​​​​െൻറയും മകളായാണ് ലക്ഷ്​മി കൃഷ്​ണമൂർത്തിയുടെ ജനനം. മൈസൂർ സ്വദേശിയായ കൃഷ്​ണ മൂർത്തിയാണ്​ ഭർത്താവ്​.

Tags:    
News Summary - lakshmi-krishnamurthy-actress-passed-away-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.