ധനുഷി​െൻറ നിർമാണത്തിൽ ലഡു; നായകരായി ശബരീഷും ബാലുവും വിനയ്​ഫോർട്ടും

തമിഴ്​ സൂപ്പർതാരം ധനുഷി​​​െൻറ വണ്ടര്‍ ബാര്‍ ഫിലിംസ് മലയാളത്തിൽ​ നിർമിക്കുന്ന പുതിയ ചിത്രത്തി​​​െൻറ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. ഹ്യൂമറിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തി​​​െൻറ പേര്​ ലഡു എന്നാണ്​. അരുണ്‍ ജോര്‍ജ് കെ. ഡേവിഡ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാലു വർഗീസ്​, ശബരീഷ്​ വർമ, വിനയ്​ ഫോർട്ട്​ എന്നിവരാണ്​ പ്രധാന വേഷത്തിലെത്തുന്നത്​.

സാഗര്‍ സത്യൻ തിരക്കഥ രചിക്കുന്നു. പുതുമുഖം സൂര്യഗായത്രിയാണ്​ നായിക​. ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, പാഷാണം ഷാജി, മനോജ് ഗിന്നസ്, സാജു നവോദയ, വിജോ വിജയകുമാര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്​.

രാജീവ് രവിയുടെ ചിത്രത്തില്‍ ക്യാമറ അസിസ്റ്റൻറായാണ്​ സംവിധായകന്‍ അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സിനിമയിലെത്തിയത്. മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന് വേണ്ടിയാണ്​ സാഗര്‍ സത്യന്‍ ഇതിന്​ മുമ്പ്​ സ്‌ക്രിപ്റ്റ് എഴുതിയത്​. ഗൗതം ശങ്കറാണ്​ കാമറ ചലിപ്പിക്കുന്നത്​. രാജേഷ് മുരുകേശന്‍ സംഗീതവും ലാല്‍ കൃഷ്ണ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.

Full View
Tags:    
News Summary - laddu-movie-poster-released-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.