കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപ്പാപ്പയിലെ കോമഡി രംഗങ്ങർ ലീക്കായെന്ന് പറഞ്ഞ് ചാേക്കാച്ചൻ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. തിയറ്ററിൽ ഒാടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ കോമഡി രംഗങ്ങൾ യൂട്യുബിൽ കാണാം എന്നു കരുതി ക്ലിക്കിയവർ വീഡിയോ കണ്ടതോടെയാണ് അമളി മനസ്സിലാക്കിയത്.
ചിത്രത്തിെൻറ മേക്കിങ് വീഡിയോ എഡിറ്റ് ചെയ്ത് അതിൽ പല ചിത്രങ്ങളിലെ കോമഡി സംഭാഷണങ്ങൾ തിരുകി കയറ്റിയാണ് പുറത്തുവിട്ടിരിക്കുന്നത്. ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത മാർപ്പാപ്പ മുഴുനീള ഹാസ്യചിത്രമാണ്. അതിഥി രവി നായികയാകുന്ന ചിത്രത്തിൽ സലിം കുമാർ, ശാന്തി കൃഷ്ണ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, എന്നിവരു പ്രധാനവേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.