‘കുഞ്ഞിരാമൻെറ കുപ്പായം' തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം

കൊച്ചി: മതം മാറ്റം വിഷയമാക്കിയ ‘കുഞ്ഞിരാമ​​​​െൻറ കുപ്പായം' തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ റിലീസ് ചെയ്യുകയുള്ളുവെന്ന് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍. ചിത്രത്തി​​​​െൻറ ടീസര്‍ ഇറങ്ങിയതിനു ശേഷം ചില സംഘടനകള്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷമേ സിനിമ പ്രദര്‍ശിപ്പിക്കാവൂവെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതി​​​​െൻറ അടിസ്ഥാനത്തിലാണ് സിനിമയുടെ പ്രദര്‍ശനം മാറ്റിവച്ചതെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞ സിദ്ദിഖ് ചില കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി ഉണ്ടായതായും പരോക്ഷമായി സൂചിപ്പിച്ചു.

എന്നാൽ ഇതു സംബന്ധിച്ച കൂടുതൽ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഈ വിഷയം ഇതിവൃത്തമാക്കി രാജ്യത്ത് മെറ്റാരു സിനിമ ഉണ്ടായതായി അറിയില്ല. ചിത്രീകരണം പൂർത്തിയായിട്ട് ഒരു വർഷമായി. മതംമാറ്റവും പ്രണയവും തമ്മില്‍ എന്താണ് ബന്ധം എന്ന ടാഗ് ലൈനോടെയാണ് സിനിമ പ്രേക്ഷകരിലെത്തുക.

ഒരു മതത്തെയും ഇകഴ്ത്താനോ പുകഴ്ത്താനോ സിനിമ ഉദ്ദേശിച്ചിട്ടില്ല. സിനിമ കാണാതെ ടീസര്‍ മാത്രം കണ്ട് ഒരു സിനിമയെ വിലയിരുത്താന്‍ കഴിയില്ല. സിനിമയ്‌ക്കെതിരെ നിലപാടെടുത്ത ആരോടും പരിഭവമില്ല. അവര്‍ക്കെതിരെ നിയമനടപടിക്കും പോകാൻ ഉദ്ദേശിക്കുന്നിെല്ലന്നും സിദ്ദിഖ് പറഞ്ഞു.

Tags:    
News Summary - kunjiramante kuppayam movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.