Posted On
date_range Updated On
date_range 100 കോടി ബജറ്റിൽ പ്രിയെൻറ കുഞ്ഞാലി മരക്കാർ; നായകൻ മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ച് പ്രമുഖ നിർമാതാവും കോൺഫിഡൻറ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയ്. മലയാളത്തിലെ ഏറ്റവും വലിയ മുടക്കുമുതലായ 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘മരക്കാർ അറബിക്കടലിെൻറ സിംഹം എന്നാണ് പേര് നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിെൻറ ബാനറിൽ ആൻറണി പെരുമ്പാവൂരും കോൺഫിഡൻറ് ഗ്രൂപ്പം ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഇതോടെ സന്തോഷ് ശിവൻ മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. സിൻ എന്ന ബഹുഭാഷാ ചിത്രമായിരിക്കും സന്തോഷ് ശിവൻ അടുത്തതായി ചെയ്യുക. മുന്നണിയിലും പിന്നണിയിലും പ്രമുഖ നടൻമാരും ടെക്നീഷ്യൻസും അണിനിരക്കുന്ന ചിത്രമായിരിക്കും മരക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.