Posted On
date_range Updated On
date_range മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് സന്തോഷ് ശിവൻ
നൂറ് കോടി ബജറ്റിൽ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ‘മരക്കാർ, അറബിക്കടലിെൻറ സിംഹ’ത്തിന് പുറമേ കുഞ്ഞാലി മരക്കാർ എന്ന ചിത്രവുമായി സന്തോഷ് ശിവനും. മോഹൻലാൽ ചിത്രത്തിെൻറ പ്രഖ്യാപനത്തെ തുടർന്ന് ഉപേക്ഷിച്ചെന്ന് കരുതിയ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സന്തോഷ് ശിവൻ തന്നെയാണ് സൂചന നൽകിയത്. നിർമാതാവ് ഷാജി നടേശനും ഫേസ്ബുക്കിലൂടെ സംഭവം സ്ഥിരീകരിച്ചു.
നേരത്തെ ആഗസ്ത് സിനിമാസ് ചിത്രം പ്രഖ്യാപിച്ചപ്പോൾ എട്ടുമാസത്തിനകം മമ്മൂട്ടി-സന്തോഷ് ചിത്രം ആരംഭിച്ചില്ലെങ്കില്‍ തെൻറ ചിത്രവുമായി മുന്നോട്ടുപോകും എന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു. ഇന്നലെയാണ് പ്രിയൻ ചിത്രം പ്രഖ്യാപിച്ചത്. ആശിർവാദ് സിനിമാസും കോൺഫിഡൻറ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.