Posted On
date_range Updated On
date_range ചാക്കോച്ചനും സുഗീതും വീണ്ടും; ശിക്കാരി ശംഭു
കുഞ്ചാക്കോ ബോബനും സുഗീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരും ചിത്രത്തിലുണ്ട്. ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷമാണ് സുഗീതുമായി കുഞ്ചാക്കോ ബോബൻ ഒന്നിക്കുന്നത്.
നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.