ഊളയെ പ്രേമിച്ച പെൺകുട്ടി; കുമ്പളങ്ങിയിലെ മനോഹര രംഗം കൂടി

ശ്യാം പുഷ്കരന്‍റെ തിരക്കഥയിൽ മധു സി നാരായണൻ ഒരുക്കിയ കുമ്പളങ്ങി നൈറ്റ്സ് തിയേറ്റുകളിൽ വിജയകരമായി പ്രദർശനം ത ുടരുകയാണ്. ചിത്രത്തിന്‍റെ മേക്കിങ് വിഡിയോയും ഡിലീറ്റഡ് രംഗങ്ങളും നേരത്തെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിലെ പ്രണയ രംഗവും അണിയറ പ്രവർത്തകർ യൂടൂബിലൂടെ പുറത്തുവിട്ടു.

Full View

ഊളയെ പ്രേമിച്ച പെൺകുട്ടി എന്ന തലക്കെട്ടിൽ പുറത്തിറക്കിയ രംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ ഷെയ്‍ന്‍ നിഗത്തിന്‍റെ കഥാപാത്രം അന്ന ബെന്‍റെ കഥാപാത്രത്തോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ് വിഡിയോ.

ദിലീഷ് പോത്തന്റെയും ശ്യാം പുഷ്കരന്റെയും സിനിമാ നിർമ്മാണ കമ്പനിയായ ‘വർക്കിങ്ങ് ക്ലാസ് ഹീറോ’യും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്ന ബാനറിൽ നസ്രിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

Tags:    
News Summary - Kumbalangi Nights proposal Scene-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.