Posted On
date_range Updated On
date_range അമ്മയെ കാണാൻ പോകുന്ന കുമ്പളങ്ങി ബ്രദേഴ്സ്; ഡിലീറ്റഡ് സീൻ
മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടെ ചി ത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
കുമ്പളങ്ങിയിലെ സഹോദരങ്ങൾ അമ്മയെ കാണാൻ പോകുന്നതിന് തയാറാകുന്ന രംഗമാണ് പുറത്തുവന്നത്. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് രംഗത്തിലുള്ളത്.
ശ്യാം പുഷ്‌കരനാണ് തിരക്കഥ. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സൗബിനെയും ഷെയ്നിനെയും കൂടാതെ ഫഹദ് ഫാസില്‍, അന്ന ബെന്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.