സംവിധായകൻ കെ.ആർ. മോഹനൻ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്​. തിരുവനന്തപുരത്ത്​ സ്വകാര്യ ആശു​പത്രിയിൽ ചികിത്സയിലായിരുന്ന അ​ദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്​ച നാലരയോടെയാണ്​ അന്ത്യം.

1975ൽ പുറത്തിറങ്ങിയ ‘അശ്വത്ഥാമാവ്​’ ആണ്​ ആദ്യ ചിത്രം. മാടമ്പ്​ കുഞ്ഞുകുട്ട​ൻറെ നോവലിനെ അധികരിച്ചാണ്​ ഇൗ ചിത്രം ഒരുക്കിയത്​. മികച്ച ചിത്രത്തിനുള്ള സംസ്​ഥാന അവാർഡ്​ ഇൗ ചിത്രം നേടി. 1987ൽ പുറത്തിറങ്ങിയ  ‘പുരുഷാർത്ഥ’വും സംസ്​ഥാന പുരസ്​കാരത്തിന്​ അർഹമായി. 1992ൽ പുറത്തിറങ്ങിയ ‘സ്വരൂപ’വും ഏറെ ശ്രദ്ധ നേടിയിരുന്നു. നിരവധി ഡോക്യുമ​​െൻററികളുടെ സംവിധായകനുമായിരുന്നു കെ.ആർ. മോഹനൻ.

പൂനെ ഫിലിം ഇൻസ്​റ്റിറ്റ്യൂട്ടിൽനിന്ന്​ പഠനം പൂർത്തിയാക്കിയായിരുന്നു കെ.ആർ. മോഹനൻ ചലച്ചിത്ര രംഗത്തേക്ക്​ കടന്നുവന്നത്​. തിരുവനന്തപുരം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തി​ൻറെ ഡയറക്​ടറായി അദ്ദേഹം സേവനം അനുഷ്​ഠിച്ചിട്ടുണ്ട്​.

​ഇന്ന്​ വൈകീട്ട്​ ആറു മണി മുതൽ കലാഭവനിൽ മൃതദേഹം പൊതുദർശനത്തിനു വെയ്​ക്കും.

Tags:    
News Summary - kr mohanan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.