ജെപിക് മൂവിസിന്‍റെ ബാനറിൽ വി.ജി ജയകുമാർ നിർമ്മിച്ച് ജിനോയ്, ജിബിറ്റ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കോഴിപ്പോര് എന്ന സിനിമയുടെ ട്രെയിലർ പുറത്തുവിട്ടു. ഇന്ദ്രൻസ്, പൗളി വത്സൻ, സോഹൻ സീനുലാൽ, ജോളി ചിറയത്ത്, വീണ നന്ദകുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ജിനോയ് ജനാർദ്ധനനാണ്. കഥ ജിബിറ്റിേൻറതും. ബിജിബാലാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. വരികൾ വിനായക് ശശികുമാറും. എഡിറ്റിംഗ് അപ്പു ഭട്ടതിരിയാണ് നിർവഹിക്കുന്നത്. രാഗേഷ് നാരായണനാണ് ക്യാമറ.
'ഗാഗുൽത്താമലയിലെ കോഴിപ്പോര്' എന്നായിരുന്നു ആദ്യം ചിത്രത്തിെൻറ പേര്. ക്രിസ്തീയ മത വികാരം വ്രണപ്പെടുന്നതായും ക്രിസ്തുമത വിശ്വാസികളെ വളരെ മോശമായി ബാധിക്കും എന്ന തരത്തിലുളള വാദം ഫിലിം ചേംബറിൽ നിന്നും വന്നതിനാൽ പേര് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.