കോട്ടയം കുഞ്ഞച്ചൻ-2 അനിശ്ചിതത്വത്തിൽ
കൊച്ചി: മമ്മുട്ടിയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ-2 അനിശ്ചിതത്വത്തിൽ. കോട്ടയം കുഞ്ഞച്ചനെന്ന് പേര് സിനിമക്ക് നൽകിയാൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ആദ്യഭാഗത്തിെൻറ നിർമാതാവും സംവിധായകനും അറിയച്ചതോടെയാണ് സിനിമ പ്രതിസന്ധിയിലായത്.
തങ്ങളോട് ചർച്ച പോലും നടത്താതെ കുഞ്ഞച്ചെൻറ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് തെറ്റാണെന്ന് ആദ്യഭാഗത്തിെൻറ നിർമാതാവ് അരോമ മണിയും സിനിമയുടെ സംവിധായകൻ സുരേഷ് ബാബുവും വ്യക്തമാക്കിയിരിന്നു. വേണമെങ്കിൽ സിനിമക്ക് കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം അപ്പൂട്ടനെന്നോ പേരിടാമെന്നായിരുന്നു സംവിധായകെൻറ പരിഹാസം.
അതേ സമയം കോട്ടയം കുഞ്ഞച്ചെൻറ രണ്ടാം ഭാഗവുമായി മുന്നോട്ട് പോവുമെന്ന് നിർമാതാവ് വിജയ് ബാബു വ്യക്തമാക്കി. സിനിമയുടെ പേരാണ് പ്രശ്നമെങ്കിൽ അത് മാറ്റാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.