Posted On
date_range Updated On
date_range ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ മാര്‍ച്ച് 12ന്
ടോവിനോ തോമസ്, ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ മാര്‍ച്ച് 12ന് പ്രദര്‍ശനത്തിനെത്തും. ജോജു ജോർജ്, സിദ്ധാർത്ഥ ശിവ, ബേസിൽ ജോസഫ്, സുധീഷ്, നോബി, മാല പാർവതി, മുത്തുമണി, തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
റംഷി മുഹമ്മദ്, ആന്‍റോ ജോസഫ്, ടോവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവര്‍ ചേര്‍ന്നു നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് ആണ്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് സൂരജ് എസ്. കുറുപ്പ് സംഗീതം പകരുന്നു.
എഡിറ്റര്‍: റഹ്മാന്‍ മുഹമ്മദ് അലി, പ്രജിഷ് പ്രകാശ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സി.ജെ. ഡേവിസണ്‍. പശ്ചാത്തല സംഗീതം: സുഷിന്‍ ശ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.