Posted On
date_range Updated On
date_range കെവിൻ വധം സിനിമയാകുന്നു
കോട്ടയം: കേരളത്തെ ഞെട്ടിച്ച കെവിെൻറ കൊലപാതകവും അനുബന്ധസംഭവങ്ങളും സിനിമയാകുന് നു. ‘ഒരു ദുരഭിമാനക്കൊല’ എന്നുപേരിട്ട സിനിമയുടെ ടൈറ്റിൽ വ്യാഴാഴ്ച കോട്ടയം പ്രസ് ക ്ലബിൽ നടന്ന ചടങ്ങിൽ നടൻ അശോകൻ പ്രകാശനം ചെയ്തു. പ്രണയവിവാഹം ചെയ്തതിെൻറ പേരില്‍ കെവിന് എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തില്‍ മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
ഇന്‍സ്പെയര്‍ സിനിമ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന് പറമ്പിലും മജോ മാത്യുവും ചേർന്നാണ് നിർമിക്കുന്നത്. രാജേഷ് കളത്തിപ്പടിയാണ് കാമറ. ഇന്ദ്രന്‍സ്, അശോകന്, അങ്കമാലി ഡെയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബിക മോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കൾ. അശോകന് സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഉഷ മേനോന്, സുമേഷ് കൂട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവർ ആലപിക്കും. കോട്ടയത്തും പരിസരത്തുമായാണ് ചിത്രീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.