Posted On
date_range Updated On
date_range ഐ.വി ശശിയുടെ സ്വപ്ന പദ്ധതി ബേര്‍ണിങ് വെല്‍സുമായി മുന്നോട്ടെന്ന് നിർമാതാവ്
ഐ.വി ശശിയുടെ സ്വപ്ന പദ്ധതിയായിരുന്ന ബേര്‍ണിങ് വെല്‍സെന്ന ബഹുഭാഷാ ചിത്രവുമായി മുന്നോട്ട് പോകുമെന്ന് നിര്‍മാതാവ് സോഹന്‍ റോയ്. അദ്ദേഹത്തോടുള്ള ആദരാഞ്ജലിയായിരിക്കും ചിത്രം. കുവൈത്ത് യുദ്ധം പ്രമേയമാക്കിയുള്ള ബേര്‍ണിങ് ബെല്‍സിന്‍റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ശശിയേട്ടനോടുള്ള ആദരവാകും ഈ ചിത്രമെന്നും സോഹന്‍ റോയ് അറിയിച്ചു.
ചിത്രത്തിന്‍റെ പ്രാഥമിക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഐ.വി ശശിയുടെ അപ്രതീക്ഷിത വിയോഗം. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ,അറബി തുടങ്ങി 33 ഭാഷകളിലാണ് ചിത്രമിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.