Posted On
date_range Updated On
date_range കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ ലുക്ക് പുറത്ത്
കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കിയുടെ ലുക്ക് പുറത്ത്. സിനിമയിൽ ഇത്തിക്കരപക്കിയാവുന്ന മോഹൻലാൽ തന്നെയാണ് സ്വന്തം ഫേസ്ബുക്കിലുടെ പുതിയ ചിത്രം പങ്കുവെച്ചത്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് കൊച്ചുണ്ണിയിൽ മോഹൻലാൽ എത്തുന്നത്.
റോഷൻ ആൻഡ്രൂസിെൻറ സംവിധാനത്തിൽ നിവിൻ പോളിയെ നായകനാവുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കഥയിലുടനീളം ഇല്ലെങ്കിലും സിനിമയെ വളരെയധികം സ്വാധീനിക്കുന്ന കഥാപാത്രമാണ് മോഹൻലാലിേൻറതെന്നാണ് സൂചന. കൊച്ചുണ്ണിയെപ്പറ്റിയുള്ള ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്. ഏകദേശം 45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ് ആണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.