Posted On
date_range Updated On
date_range കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ പുതിയ ടീസർ പുറത്തിറങ്ങി. ചി ത്രത്തിൽ മോഹൻലാലാണ് ഇത്തിക്കരപക്കിയായെത്തുന്നത്.
45 കോടി ചെലവിൽ ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രിയാ ആനന്ദ് നായികയാകുന്നു. കന്നട താരങ്ങളായ പ്രിയങ്കയും അശ്വതിയുമാണ് മറ്റ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സണ്ണി വയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, സാദിഖ്, മണികണ്ഠൻ ആചാരി, അമിത്, രോമാഞ്ച്, രാജേഷ്, അജീഷ്, തെസ്നിഖാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ടീമാണ്. പ്രശസ്ത ബോളിവുഡ് ചിത്രങ്ങൾക്കായി കാമറ ഒരുക്കിയ ഛായാഗ്രാഹകൻ ബിനോദ് പ്രധാൻ ആണ് കൊച്ചുണ്ണിക്കായും കാമറ ചലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.