'കവി ഉദ്ദേശിച്ചത്' -ട്രൈലറെത്തി

നവാഗതരായ തോമസ്-ലിജു തോമസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'കവി ഉദ്ദേശിച്ചത്' എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.  നടൻ മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ട്രൈലർ പുറത്തിറക്കിയത്. ആസിഫ് അലി, ബിജുമേനോന്‍, നരേന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Full View

സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, സുനില്‍ സുഖദ, ഗണപതി, അഭിഷേക്, സുധി കോപ്പ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ദിനേശ് നായര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ലെന, ബിന്ദു പണിക്കര്‍, ചിത്രാ ഷേണായി, വീണാ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. തോമസുകുട്ടി, മാര്‍ട്ടിന്‍ ഡ്യുറോ എന്നിവരുടെതാണ് തിരക്കഥ. കാമറ ഷഹനാദ് ജലാല്‍. ഗാനങ്ങള്‍ റഫീഖ് അഹമ്മദ്, അനില്‍ പനച്ചൂരാന്‍. സംഗീതം- വിനു തോമസ്,ജേക്ക്‌സ്,ബിജോയ്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Tags:    
News Summary - Kavi Uddheshichathu Official Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.