ദുൽഖറിന് ആകാശ് ഖുറാനയുടെ പ്രത്യേക പിറന്നാൾ സമ്മാനം വരുന്നു

ദുൽഖർ സൽമാന്‍റെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം 'കാർവാൻ' റിലീസിങ്ങിന് തയാറാകുന്നതിനിടെ ദുൽഖറിന് പ്രത്യേക പിറന്നാൾ സമ്മാനം. കാർവാന്‍റെ സംവിധായകൻ ആകാശ് ഖുറാനയാണ് സമ്മാനം അയച്ചത്. ചിത്രത്തിൽ ദുൽഖർ, ഇർഫാൻ ഖാൻ എന്നിവർ ഉപയോഗിച്ച നീല വാനാണ് സമ്മാനമായി നൽകുന്നത്.

ഈ വാനിനോട് ദുൽഖറിന് പ്രത്യേക അടുപ്പമുണ്ട്. ചിത്രത്തിൽ ദുൽഖർ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് ഈ വാനിലാണ്. കൂടാതെ താരത്തിന്‍റെ വാഹനങ്ങളോടുള്ള കമ്പവും കൂടി കണക്കിലെടുത്താണ് ഇത് തന്നെ സമ്മാനം നൽകാൻ തീരുമാനിച്ചതെന്നും ആകാശ് ഖുറാന പറഞ്ഞു. 

ചിത്രം ആഗസ്റ്റ് 3 ന് റിലീസ് ചെയ്യും. ഇർഫാൻ ഖാനോടൊപ്പം മിഥില പാൽക്കറും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. മൃതശരീരവുമായി പോകുന്ന മൂന്ന്​ പേരുടെ കഥയാണ്​ ചിത്രം പറയുന്നത്​. റോണീ സ്​ക്ര്യൂവാലയാണ്​ നിർമാണം. 

സലാം ബുഖാരി, മിഥുൻ മാനുവൽ തോമസ്​ ടീമി​​​​​െൻറ ചിത്രത്തിൽ കോളജ്​ പ്രൊഫസറായാണ്​ ദുൽഖർ വേഷമിടുക​. കട്ടപ്പനയിലെ ഹൃത്വിക്​ റോഷൻ, അമർ അക്​ബർ അന്തോണി എന്നീ ചിത്രങ്ങൾക്ക്​ തിരക്കഥയൊരുക്കിയ വിഷ്​ണു ഉണ്ണികൃഷ്​ണൻ, ബിബിൻ ജോർജ്​ ടീമി​​​​​െൻറ പുതിയ ചിത്രത്തിലും ദുൽഖർ നായകനാകും. ദുൽഖറി​​​​​െൻറ ആദ്യ ചിത്രം ‘സെക്കൻറ്​ ഷോ’ ഒരുക്കിയ ശ്രീനാഥ്​ രാജേന്ദ്ര​​​​​െൻറ ‘സുകുമാരക്കുറുപ്പ്’ എന്ന ചിത്രവും താരത്തി​​​​​െൻറതായി പുറത്തുവരാനുണ്ട്. 

Full View
Tags:    
News Summary - 'Karwaan' director Akarsh Khurana gifts Dulquer Salmaan before his birthday-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.