കരിന്തണ്ടൻ താൻ ചെയ്യാനിരുന്ന ചിത്രം -മാമാങ്കത്തിന്‍റെ സഹ സംവിധായകൻ

കൊച്ചി: കുഞ്ഞാലി മരക്കാറിന് ശേഷം കരിന്തണ്ടനെ ചൊല്ലിയും സിനിമാ മേഖലയിൽ തർക്കം. കരിന്തണ്ടൻ താൻ ചെയ്യാനിരുന്ന ചിത്രമാണെന്ന് ചൂണ്ടിക്കാട്ടി മാമാങ്കം സഹ സംവിധായകൻ ഗോപകുമാർ രംഗത്തെത്തി. 

മമ്മൂട്ടി ചിത്രം മാമാങ്കം പൂർത്തിയായതിന് ശേഷം സിനിമയുമായി മുന്നോട്ട് പോകാനായിരുന്നു പദ്ധതി. താൻ നേരത്തെ ചിത്രം പ്രഖ്യാപിച്ചതാണെന്ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മനസിലാക്കാമെന്നും ഗോപകുമാർ പറഞ്ഞു. 

സിനിമയുടെ ടൈറ്റിൽ നേരത്തെ രജിസ്റ്റർ ചെയ്തതാണ്. കരിന്തണ്ടന്‍ എന്ന പേരില്‍ സിനിമ ഇറക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടും. സംവിധായിക ലീലയുമായി ചിത്രത്തെ കുറിച്ച് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് അറിയില്ലെന്നും ഗോപകുമാർ പറയുന്നു.

Full View
Tags:    
News Summary - Karinthandan Movie Controversy-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.