Posted On
date_range Updated On
date_range ഇതൊരു കഥയല്ല, ഇതാണ് യഥാർഥ ചരിത്രം; കമ്മാര സംഭവം ടീസർ VIDEO
ഗംഭീര ദൃശ്യങ്ങളും ദിലീപിെൻറ കിടിലൻ മേക്കോവറുകളുമായി കമ്മാര സംഭവത്തിെൻറ ടീസർ പുറത്തുവിട്ടു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപിെൻറ കരിയറിലെ ഏറ്റവും വലിയ ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ അഞ്ച് വ്യാഴാഴ്ച ചിത്രം തിയറ്ററുകളിലെത്തും.
തമിഴിലെ മുൻനിര നടൻമാരായ സിദ്ധാർഥ്, ബോബി സിംഹ എന്നിവരോടൊപ്പം മുരളി ഗോപി, ശ്വേതാ മേനോൻ, നമിത പ്രമോദ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഗോപി സുന്ദർ സംഗീത സംവിധാനവും സുനിൽ കെ.എസ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.