Posted On
date_range Updated On
date_range കമ്മാരനൊരുക്കിയത് ഇങ്ങനെ...
ദിലീപിെൻറ മൂന്ന് വ്യത്യസ്ത മേക്കോവറുകളുമായെത്തിയ കമ്മാര സംഭവത്തിെൻറ മേക്കിങ് വിഡിയോ പുറത്തിറങ്ങി. നാല് മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലൂടെ ചിത്രീകരണത്തിലെ സങ്കീർണതകൾ കാണിക്കുന്നുണ്ട്. ദിലീപിന്‍റെ ഗെറ്റപുകൾക്ക് പിന്നിലെ കഠിനാധ്വാനവും വിഡിയോയിൽ കാണിക്കുന്നുണ്ട്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപിെൻറ കരിയറിലെ ഏറ്റവും വലിയ ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയത്.
തമിഴിലെ മുൻനിര നടൻമാരായ സിദ്ധാർഥ്, ബോബി സിംഹ എന്നിവരോടൊപ്പം മുരളി ഗോപി, ശ്വേതാ മേനോൻ, നമിത പ്രമോദ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ഗോപി സുന്ദർ സംഗീത സംവിധാനവും സുനിൽ കെ.എസ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.