Posted On
date_range Updated On
date_range കമ്മാര സംഭവം വരുന്നു; റിലീസ് ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ
രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിെൻറ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 14ന് വിഷു റിലീസായി കമ്മാര സംഭവം തിയറ്ററുകളിെലത്തും. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴിെല മുൻനിര താരം സിദ്ധാർഥും പ്രധാന വേഷത്തിലുണ്ട്.
ഗോകുലം മൂവീസിെൻറ ബാനറിൽ ഗോകുലം ഗോപാലനാണ് കോടികൾ മുടക്കി ചിത്രം നിർമിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രത്തിെൻറ സംഗീതം ഗോപി സുന്ദറാണ് നിർവഹിച്ചിരിക്കുന്നത്. ബോബി സിൻഹ, നമിത പ്രമോദ്, മുരളി ഗോപി, േശ്വത മേനോൻ, എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിെൻറ ടീസറും ട്രൈലറും യൂട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.