മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സര്‍ക്കാറിന്‍റേതെന്ന് കമല്‍ 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമല്‍. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ പിന്തുണക്കുന്ന അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്‍റെ നിലപാട്. ഡോ. ബിജു സർക്കാർ തീരുമാനത്തെ വിമർശിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ദ്രൻസ്​ ഉൾപ്പടെയുള്ള താരങ്ങൾ ഗ്ലാമർ കുറവായതിനാലാണോ മോഹൻലാലിനെ ക്ഷണിച്ചതെന്ന്​ ബിജു ചോദിച്ചിരുന്നു. ദേശീയ പുരസ്​കാരങ്ങൾ രാഷ്​ട്രപതി വിതരണം ചെയ്യുന്ന മാതൃകയിൽ പുരസ്​കാര ജേതാക്കൾ മുഖ്യാതിഥിയായ മുഖ്യമന്ത്രി പുരസ്​കാരം നൽകുന്ന പ്രൗഢമായ ചടങ്ങല്ലേ സാംസ്​കാരിക വകുപ്പ്​ സംഘടിപ്പിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. 
 

Tags:    
News Summary - Kamal Reacts dr biju's Comments-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.