Posted On
date_range Updated On
date_range ഒറ്റവാക്കിൽ കിടു; കളിയുടെ രണ്ടാം ടീസർ
നജീം കോയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കളിയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. പേരു പോലെ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങൾ കളിയിൽ ഏർപെടുന്നതാണ് ടീസറിലുള്ളത്.
ഒാഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീർ, പാച്ച, ഷാനു, അനീഷ്, ബിജോയ് എന്നീ അഞ്ച് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പേ ാകുന്നത്. സോന നായർ, ബാബു രാജ്, ഷമ്മി തിലകൻ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങൾ.
ചിത്രത്തിന്‍റെ ആദ്യ ടീസർ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ ട്രോളുന്ന തരത്തിലായിരുന്നു. എണ്ണവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന് അൽഫോൺസ് കണ്ണന്താനത്തിെൻറ പ്രസ്താവനയെ പരിഹസിക്കുന്ന ടീസർ ഒരു മില്യൺ പേരാണ് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.