Posted On
date_range Updated On
date_range പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ടെൻഷനും: കാളിദാസ്
എബ്രിഡ് ഷൈൻ ചിത്രം പൂമരം റിലീസിങ്ങിന് ഒരുങ്ങവെ സന്തോഷം പങ്ക് വെച്ച് നടൻ കാളിദാസ് ജയറാം. കൊച്ചിയിൽ പ്രദർശിപ്പിച്ച ചിത്രത്തിെൻറ പരസ്യ ബോർഡിന്റെ ഫോട്ടോയോടൊപ്പം ഫേസിബുക്കിലിട്ട കുറിപ്പിലൂടെയണ് കാളിദാസ് സന്തോഷം പങ്കുവെച്ചത്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും ടെൻഷനും ഉണ്ടെന്ന് അദ്ദേഹം കുറിച്ചു.
ചിത്രം മാർച്ച് 9ന് റിലീസ് ചെയ്യും. കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിലെ പാട്ടുകൾ ഹിറ്റായിട്ടും ചിത്രം പുറത്തിറങ്ങിയിരുന്നില്ല. ഇതിനെ തുടർന്ന് പൂമരത്തെ ട്രോളർമാർ ഏറ്റെടുത്തിരുന്നു.
മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനം ആണ് നിർവഹിച്ചത്. ലൈം ലൈറ്റ് സിനിമാസിൻെറ ബാനറിൽ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേർന്നാണ് 'പൂമരം' നിർമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.