Posted On
date_range Updated On
date_range കലാഭവൻ മണിയുടെ മരണം: അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു
കൊച്ചി: നടൻ കലാഭവൻ മണിയുടെ മരണം സംബന്ധിച്ച അന്വേഷണംസി.ബി.െഎ ഏറ്റെടുത്തു. സി.ബി.െഎയുടെ കൊച്ചി യൂണിറ്റിലെ ഡി.വൈ.എസ്.പി ജോർജിനാണ് ജെയിംസ് കേസിെൻറ അന്വേഷണം നടത്തും.
നേരത്തെ മണിയുടെ മരണത്തിെൻറ അന്വേഷണം സി.ബി.െഎ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മണിയുടെ മരണത്തിൽ അസ്വഭാവികതയോ ദുരുഹതയോ കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ കേസ് ഏറ്റെടുക്കാൻ കഴിയില്ലെന്നുമുള്ള സി.ബി.െഎയുടെ സത്യവാങ്മൂലം തള്ളിെകാണ്ടായിരുന്നു കോടതി ഉത്തരവ്. ഇതിന് പിന്നാലെയാണ് കേസ് സി.ബി.െഎ ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണത്തിൽ ഇതുവരെയുണ്ടായ പുരോഗതി കേരള പൊലീസ് സി.ബി.െഎയെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.