സിനിമാ പ്രതിസന്ധിക്കിടെ 'കാട് പൂക്കുന്ന നേരം' ജനുവരി 6ന് തിയേറ്ററുകളിൽ

ഡോ.ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം'  ജനുവരി 6 ന് തിയറ്ററുകളിലെത്തും. ഇന്ദ്രജിത്ത്–റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ദേശീയ- അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്രം ആണ് “കാട് പൂക്കുന്ന നേരം”. തിയേറ്റർ വിഹിതത്തെ ചൊല്ലി നിർമ്മാതാക്കളും തിയ്യറ്ററുടമകളും തമ്മില്‍ തർക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ റിലീസ്. ഗോവ , തിരുവനന്തപുരം ചലച്ചിത്ര മേളകളിൽ വൻ പ്രേക്ഷക സ്വീകരണം നേടിയ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ്  പ്രേക്ഷകരിലേക്കെത്തുന്നത് .

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയാ പോൾ ആണ് നിർമാണം. ഇന്ദ്രൻസ്, ഇർഷാദ്, പ്രകാശ് ബാരെ, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ, ശബ്ദ മിശ്രണം പ്രമോദ് തോമസ്, എഡിറ്റിംഗ് കാർത്തിക് ജോഗേഷ്, സംഗീതം സന്തോഷ് ചന്ദ്രൻ, ആർട്ട് ജ്യോതിഷ് ശങ്കർ, മേക്കപ്പ് പട്ടണം ഷാ, കോസ്റ്റും   അരവിന്ദ്, സ്റ്റിൽസ് അരുൺ പുനലൂർ, ഡിസൈൻസ് കോളിൻസ്,പ്രൊഡക്ഷൻ കൺട്രോളർ എൽദോ   ശെൽവരാജ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ഷിജിത് പുരുഷോത്തമൻ.

Tags:    
News Summary - kadu pookkunna neram releasing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.