മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാർ ആയി ജയസൂര്യ എത്തുന്നു. ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ് ങിയ ചിത്രങ്ങളൊരുക്കിയ റോജിന്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍. രാമാനന്ദാണ് തിരക്കഥ ഒരുക്കുന്നത്. p>
3 ഡി സാങ്കേതിക മികവോടെയാണ് ചിത്രം എത്തുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ആണ്.
പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ കടമറ്റത്ത് കത്തനാരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
1984 ല്‍ പ്രേംനസീറിനെ നായകനാക്കി എന്‍.പി സുരേഷ് ബാബു കടമറ്റത്തച്ചന്‍ എന്ന പേരില്‍ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. ശ്രീവിദ്യ, എം.ജി സോമന്‍, ഹരി, പ്രതാചന്ദ്രന്‍ എന്നിവരാണ് പ്രധാന മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കടമറ്റത്ത് കത്തനാരുടെ കഥ ടെലിവിഷന്‍ സീരിയലായും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിട്ടുണ്ട്. പ്രകാശ് പോള്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.