Posted On
date_range Updated On
date_range സൂര്യക്കൊപ്പം തകർപ്പൻ പ്രകടനവുമായി മോഹൻലാലും; കാപ്പാൻ ട്രെയിലർ
സൂര്യയും മോഹൻലാലും പ്രധാനവേഷം കൈകാര്യം ചെയ്യുന്ന കാപ്പാന്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. കെ. വി ആനന്ദ ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് എത്തുന്നത്.
നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ വീണ്ടും തമിഴിൽ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും കാപ്പാനുണ്ട്. സൂര്യക്കും മോഹൻലാലിനും പുറമെ ആര്യ, സമുദ്രക്കനി, സായേഷ, ബോമൻ ഇറാനി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ചിത്രത്തിനായി ഹാരിസ് ജയരാജ് സംഗീതവും അഭിനന്ദൻ രാമാനുജം, എം.എസ് പ്രഭു എന്നിവർ ഛായാഗ്രഹണവും ആന്തണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.