വാളയാറിൽ നീതി ലഭ്യമാക്കണം; പ്രതിഷേധവുമായി ഷെയ്‌നും സംഘവും -VIDEO

വാളയാറിൽ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമാ യി യുവ നടൻ ഷെയ്ൻ നിഗവും സംഘവും. പുതിയ ചിത്രമായ 'ഖുർബാനി'യുടെ അണിയറ പ്രവർത്തകർക്കൊപ്പമാണ് മുഖം കറുത്ത തുണികൊണ്ട് മൂടി ഷെയ്‌നും സംഘവും പ്രതിഷേധിച്ചത്.

കേസിൽ നീതി നടപ്പായില്ലെന്നു പ്രഖ്യാപിച്ച സംഘം മെഴുകുതിരി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി. പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്നും കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും ഖുർബാനിയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മുതിർന്ന നടൻ ചാരുഹാസൻ പറഞ്ഞു.

Full View

മഹാസുബൈർ നിർമിച്ച് ജിയോ വി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഖുർബാനി. ഷെയിൻ നിഗം ദേവിക സഞ്ജയ്, ചാരുഹാസൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Tags:    
News Summary - justice for walayar sisters protest by shane nigam and team -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.