ജൂണിന്‍റെ ടീസർ പുറത്തിറങ്ങി

രജിഷ വിജയൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന 'ജൂൺ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. അഹമ്മദ് കബീർ സംവിധാന ം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.

ചിത്രത്തിൽ ആറ് ഗെറ്റപ്പുകളിലാണ് രജിഷ എത്തുന്നത്. ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ് തൊട്ട് 25 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അഭിനയിക്കുന്നത്.

Full View

ജോജു ജോർജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് ജൂണിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 16 പുതു മുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Tags:    
News Summary - June Movie Teaser Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.