Posted On
date_range Updated On
date_range ജോജുവും നിമിഷയും; ‘ചോല’യുമായി സനൽ കുമാർ ശശിധരൻ
'ഒഴിവുദിവസത്തെ കളി'ക്കും 'എസ് ദുർഗ'ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ചോല'. ജോജു ജോർജും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജൂലൈയിൽ ഷൂട്ടിംഗ് ആരംഭിക്കും. നിവ് ആർട്ട് മൂവീസിന്റെ ബാനറിൽ അരുണ മാത്യുവും ഷാജി മാത്യുവും ചേർന്നാണ് നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം അജിത് ആചാര്യയും, കലാസംവിധാനം ദിലീപ് ദാസും നിർവഹിക്കുന്നു.
നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ.വി. മണികണ്ഠനുമായി ചേർന്ന് സംവിധായകൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജിജു ആന്റണി ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.