ജോജുവിന്‍റെ കാട്ടാളൻ പൊറിഞ്ചു; സംവിധാനം ജോഷി

സൂപ്പർ ഹിറ്റ് ചിത്രം 'ജോസഫി'ന് ശേഷം ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു. ജോജു ശക്തമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്‌, നൈല ഉഷ എന്നിവരുമുണ്ട്.

2015ൽ പുറത്തിറങ്ങിയ ലൈല ഒാ ലൈക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ എഴുതിയ ചിത്രം ഡേവിഡ്‌ കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജയ്‌ ഡേവിഡ്‌ ആണ് നിർമിക്കുന്നത്.

സംഗീതം ജോക്സ് ബിജോയ്. അജയ്‌ ഡേവിഡ് ആണ് ഛായാഗ്രഹണം.

Tags:    
News Summary - Joju George New Film Kattalan Porinju -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.