സുരഭി മിന്നാമിനുങ്ങല്ല; കാട്ടു തീ...

നടി സുരഭിയുടെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ ജിബു ജേക്കബ്. ദേശീയ അവാർഡ് ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രം എല്ലാവരും കാണേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.  ശക്തമായ ഒരു സപ്പോർട്ടിങ് ആർട്ടിസ്ററ് പോലുമില്ലെങ്കിലും കഥയും സിനിമയും മറന്ന് സുരഭി ജീവിക്കുകയായിരുന്നു. അത്രമാത്രം തൻമയത്വത്തോടെ ആകഥാപാത്രത്തെ ഉൾക്കൊണ്ട് ദേശീയഅംഗീകാരം പിടിച്ചുവാങ്ങിക്കുകയായിരുന്ന് എന്ന് സിനിമ കണ്ടപ്പോൾ തോന്നി
ഒരൽപ്പം അഹങ്കാരത്തിൽ 'മലയാളി'എന്ന നിലയിൽ പറയുന്നു ഇതാ  ഒരഭിനേത്രി, സുരഭി ലക്ഷമി. മലയാളസിനിമക്ക് ഒരുമിന്നാമിനുങ്ങല്ല, കാട്ടുതീയാണ് എന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അവാർഡ് (പഖൃാപനങ്ങൾ മിക്കപ്പോഴും സൗഹൃദസദസ്സുകളീൽ വലിയ വിമർശനങ്ങളും ചേരിതിരിഞ്ഞുളള വാക്കുതർക്കങ്ങൾക്കും വഴിവെച്ചിട്ടുണ്ട് ഓരോ വർഷവും സംസ്ഥാന,ദേശീയ,പത്മ പുരസ്ക്കാരങ്ങൾ കടന്ന് പോവുമ്പോൾ അർഹതയുളളവർ നോക്കുകുത്തികളാവാറുണ്ട്
ദാ.....വീണ്ടും അവാർഡ് (പഖൃാപിക്കുന്നു.ദേശീയ അവാർഡ് 'സുരഭിക്ക് ' 
പോരെ പൂരം......സുരഭിയോ.....? ആ കോമഡിപ്രോ(ഗാമിലെ കോഴിക്കോടൻഭാഷക്കാരി .....കേ(ന്ദത്തിൽ എന്തെങ്കിലും പിടിപാടുണ്ടാവും....? ഇതിലും ശക്തമായ ഭാഷയിൽ വിമർശനങ്ങൾ കേ(ന്ദത്തിൽ നിന്നും (ടയിൻ കയറി വന്നു.
എന്നാൽ വിമർശകരുടെ വായടപ്പിക്കാൻ ചി(തം തീയറററുകളിലെത്തി.....വിമർശകരായ ഏതാനും ചിലരോടൊപ്പം ഞാനും
ശാരദ മുതൽ ശോഭന വരെ ദേശീയപുരസ്ക്കാരങ്ങൾ നേടുമ്പോൾ അവർക്ക് പിന്നിൽ (പഗൽഭരായ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും നീണ്ട നിര തന്നെ ഉണ്ടായിരുന്നു
ഇവിടെയാണ് സുരഭി അവരെയും വിമർശകരെയും നിഷ്(പഭമാക്കുന്നത്.....ഒരു
(പഗൽഭസംവിധായകനോ ഛായാ(ഗഹകനോ ഒന്നും ഇല്ലാതെ !!
എന്തിനേറെപറയുന്നു ശക്തമായ ഒരു സപ്പോർട്ടിംഗ് ആർട്ടിസ്ററ് പോലുമില്ലാതെ.....ഒരു പക്ഷെ കഥയും സിനിമയൂം മറന്ന് ജീവിക്കുകയായിരുന്നു എന്ന് പറയേണ്ടിവരും.........അ(ത മാ(തം തൻമയത്വത്തോടെ ആകഥാപാ(തത്തെ ഉൾക്കൊണ്ട് ദേശീയഅംഗീകാരം പിടിച്ചുവാങ്ങിക്കുകയായിരുന്ന് എന്ന് സിനിമ കണ്ടപ്പോൾ എനിക്ക് തോന്നി
ഒരൽപ്പം അഹങ്കാരത്തിൽ 'മലയാളി'എന്ന നിലയിൽ ഞാൻ പറയട്ടെ വിമർശകരോടും,(പേക്ഷ
കരോടും,സിനിമാ(പവർത്തകരോടും..........ഇതാ ........ഒരഭിനേ(തി.....സുരഭി ലക്ഷമി. മലയാളസിനിമയ്ക്ക് ഒരുമിന്നാമിനുങ്ങല്ല...... കാട്ടുതീയാണ്.......
ചി(തം കണ്ടിറങ്ങുന്ന നമ്മുടെ മനസ്സിൽ സുരഭി നിറഞ്ഞു നിൽക്കും....ഒരു നൊമ്പരമായ്........
ഇതൊരു അവാർഡ് സിനിമയല്ല,ഒരസാധാരണസിനിമയുമല്ല,... ഒരു നല്ല സിനിമ. വീട്ടിലിരുന്നല്ല ഈ സിനിമ കാണേണ്ടത് തീയറ്ററിലിരുന്നാണ്. നമ്മുടെ ഈ വലിയ കലാകാരിയെയും അണിയറ(പവർത്തകരെയും നിറഞ്ഞ കയ്യടികളോടെ (പോൽസാഹിപ്പിക്കുവാൻ ചലച്ചി(ത(പവർത്തകരും നല്ലവരായ (പേക്ഷകരും മുന്നോട്ട് വരണം പ്ളീസ്.......
ജിബു ജേക്കബ്

 

Full View
Tags:    
News Summary - Jibu Jacob praises Surabhi Lakshmi Minnamunung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.