Posted On
date_range Updated On
date_range ജെ.സി. ഡാനിയേൽ പുരസ്കാരം അടൂരിന്
തിരുവനന്തപുരം: 2016ലെ ജെ.സി. ഡാനിയേല്‍ പുരസ്കാരം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്. മലയാള സിനിമക്ക് നല്കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം. സംവിധായകന് കെ.ജി. ജോര്‍ജ് അധ്യക്ഷനും സംവിധായകരായ കമൽ, ടി.കെ. രാജീവ് കുമാര്‍, ഫാസില്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് തെരഞ്ഞെടുത്തത്.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. െഎകകണ്ഠ്യമായാണ് അടൂരിനെ തെരഞ്ഞെടുത്തതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.