Posted On
date_range Updated On
date_range ജയസൂര്യ ബൂട്ടുകെട്ടി വി.പി. സത്യനായി VIDEO
കോഴിക്കോട്: ഫുട്ബാൾ താരം വി.പി. സത്യൻെറ ജീവിതം പറയുന്ന ക്യാപ്റ്റൻ സിനിമയുടെ ചിത്രീകരണം ഗുരുവായൂരപ്പൻ കോളജിൽ തുടങ്ങി. ജയസൂര്യയാണ് സത്യൻെറ വേഷമിടുന്നത്. അനു സിതാരയാണ് നായിക. ഗുഡ്വിൽ എൻറർടെയ്ൻമെൻറിൻെറ ബാനറിൽ പുറത്തിറങ്ങുന്ന സിനിമാ ചിത്രീകരണത്തിൻെറ കിക്കോഫ് സംവിധായകൻ സിദ്ദീഖ് നിർവഹിച്ചു. ജി. പ്രജേഷ് സെൻ ആണ് സംവിധാനം.
വി.പി. സത്യന് എന്ന ഫുട്ബാള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സിവ് മിഡ് ഫീല്‍ഡറായും കളംനിറഞ്ഞാടിയ സത്യൻെറ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വര്‍ഷത്തെ ഇടവേളക്ക് ശേഷം 1992 ല്‍ കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും ’95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ക്യാപ്റ്റനായിരുന്നു സത്യൻ.
കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യൻെറ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമാകാൻ ജയസൂര്യ നേരത്തേ പരിശീലനമുൾപ്പെടെയുള്ള തയാറെടുപ്പ് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.